24 മണിക്കൂറിനുള്ളില്‍ തമിഴ്‌നാട്ടില്‍ കനത്ത മഴയ്ക്ക് സാധ്യത

Update: 2021-11-18 05:01 GMT

ചെന്നൈ: ന്യൂനമര്‍ദ്ദം മൂലമുള്ള മഴ ദുരിതം വിതച്ച തമിഴ്‌നാട്ടില്‍ വീണ്ടും മഴയ്ക്ക് സാധ്യത. 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെ തെക്കന്‍ തീരപ്രദേശത്ത് കനത്ത മഴ പെയ്‌തേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തമിഴ്‌നാടിനു പുറമെ ആന്ധ്രയുടെ റായലസീമ പ്രദേശത്തും തമിഴ്‌നാടിനോട് ചേര്‍ന്ന് കിടക്കുന്ന വടക്കന്‍ പ്രദേശങ്ങളിലും മഴ പെയ്‌തേക്കും.

ഇന്ന് രാവിലെ മുതല്‍ പല പ്രദേശങ്ങളിലും മഴ പെയ്തുകൊണ്ടിരിക്കുകയാണ്.

തെക്ക് പടിഞ്ഞാറന്‍ സമുദ്രമേഖലയില്‍ അനുഭവപ്പെടുന്ന ന്യൂനമര്‍ദ്ദമാണ് ഇത്തവണത്തെ മഴയ്ക്കും പ്രധാന കാരണം.

ന്യൂനമര്‍ദ്ദം അടുത്ത 12 മണിക്കൂറു വരെ തുടര്‍ന്നേക്കാം.

പല പ്രദേശങ്ങളിലും മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. ചിലപ്പോഴത് മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയായേക്കാം.

കഴിഞ്ഞ ആഴ്ചകളില്‍ ചെന്നൈയിലും സമീപ ജില്ലകളിലും കനത്ത മഴയാണ് പെയ്തുകൊണ്ടിരുന്നത്. മഴക്കെടുതി സംസ്ഥാനത്ത് വലിയ പ്രതിസന്ധിയും സൃഷ്ടിച്ചിരുന്നു. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. വെള്ളക്കെട്ടു വഴി വന്‍തോതില്‍ നാശനഷ്ടങ്ങളും ഉണ്ടായി. 

Tags:    

Similar News