കനത്ത മഴ: തമിഴ്‌നാട്ടില്‍ മരിച്ചവരുടെ എണ്ണം 12 ആയി

Update: 2021-11-10 11:06 GMT

ചെന്നൈ: കനത്ത മഴ തുടരുന്ന തമിഴ്‌നാട്ടില്‍ പ്രളയക്കെടുതിയില്‍പ്പെട്ട്  ഇതുവരെ 12 പേര്‍ മരിച്ചു. ദുരിതാശ്വാസ മാനേജ്‌മെന്റ് വകുപ്പ് മന്ത്രി കെകെഎസ്എസ്ആര്‍ രാമചന്ദ്രനാണ് കണക്ക് പുറത്തുവിട്ടത്.  വെള്ളക്കെട്ടും മറ്റ് അപകടങ്ങളും രൂക്ഷമായ പ്രദേശങ്ങളില്‍ ദേശീയ ദുരിതാശ്വാസ സേനയുടെ 11 ടീമുകളെ നിയോഗിച്ചു. കൂടാതെ സംസ്ഥാന ദുരിതാശ്വാസ സേനയുടെ 7 ടീം സജീവമായി രംഗത്തുണ്ട്. 

തേനി ജില്ലയില്‍ അധികൃതര്‍ പ്രളയമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തേനിയും സമീപപ്രദേശങ്ങളിലും കനത്ത മഴ ലഭിച്ചു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. അടുത്ത ഏതാനും ദിവസം കൂടെ തമിഴ്‌നാട്ടില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണ് തമിഴ്‌നാട്ടിലെ പല ജില്ലകളിലും കഴിഞ്ഞദിവസങ്ങളില്‍ അനുഭവപ്പെട്ട മഴയ്ക്ക കാരണം.  

Tags: