തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. വലിയ രീതിയില്‍ വ്യാപക നാശഷ്ടങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ശക്തമായ കാറ്റിലും മഴയിലും മൂന്നു പേര്‍ മരിച്ചു. വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. പഴയതുറ പുരയിടം പുല്ലുവിളയില്‍ തദയൂസ് ആണ് മരിച്ചത്.
മാധൂരില്‍ ഒഴുക്കില്‍പെട്ട് കളനാട് സ്വദേശി സാദിഖ് എന്നയാള്‍ മരിച്ചു. രാവിലെ നടക്കാനിറങ്ങിയ സാദിഖ് കാല്‍ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. പിന്നീട് ഒഴുക്കില്‍ പെട്ട ഇയാളെ കാണാതായി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഫയര്‍ഫോഴ്‌സ് സാദിഖിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
എറണാകുളം കൂത്താട്ടുകുളത്ത് മരം വീണാണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചത്. മണ്ണത്തുര്‍ക്കരയില്‍ അന്നക്കുട്ടി(80)യാണ് മരിച്ചത്.
ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിച്ചതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.