കനത്ത മഴയില്‍ കോഴിക്കോട് മണ്ണാത്തിയേറ്റ് മല ഇടിഞ്ഞു; ജനങ്ങള്‍ ആശങ്കയില്‍

Update: 2025-07-26 10:01 GMT

കോഴിക്കോട്: കനത്ത മഴയില്‍ കോഴിക്കോട് മണ്ണാത്തിയേറ്റ് മല ഇടിഞ്ഞു. നിലവില്‍ ഭീഷണിയുള്ള ഇടങ്ങളിലെ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു. 17 കുടുംബങ്ങളെയാണ് മാറ്റിപാര്‍പ്പിച്ചത്. ഇന്നു രാവിലെ വലിയ ശബ്ദത്തോടെ പാറകഷ്ണങ്ങള്‍ താഴേക്കു പതിക്കുകയായിരുന്നു. തുടര്‍ന്ന് മലവെള്ളം കയറുകയായിരുന്നു. നിലവില്‍ പ്രദേശത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ യോഗം നടക്കുകയാണ്.

മഴ ഇനിയും പെയ്താല്‍ പ്രദേശത്ത് വെള്ളം നിറയുമെന്നും അത് ജനജീവിതം സ്തംഭിപ്പിക്കുമെന്നും ജനങ്ങള്‍ പറഞ്ഞു. തഹസില്‍ദാര്‍ അടക്കമുള്ളവര്‍ പ്രദേശം സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ കാര്യമായ ഭീഷണി നേരിടുന്നില്ലെന്നും അവര്‍ പറഞ്ഞു.



Tags: