മുംബൈയില്‍ കനത്ത മഴയും വെള്ളക്കെട്ടും; ജനജീവിതം സ്തംഭിച്ചു

Update: 2021-06-09 06:24 GMT

മുംബൈ: തെക്ക്പടിഞ്ഞാറന്‍ മണ്‍സൂണിന്റെ ഭാഗമായ മഴ മുംബൈ നഗരത്തെ സ്തംഭിപ്പിച്ചു. മുംബൈയ്ക്കു പുറമെ മഹാരാഷ്ട്രയിലെ പലയിടങ്ങളിലും രാവിലെ മുതല്‍ കനത്ത മഴ പെയ്യുകയാണ്. പല പ്രദേശങ്ങളിലും വെള്ളം കയറി. റോഡുകളും സബ് വേകളും വെള്ളത്തിലാണ്. നിരവധി പ്രദേശങ്ങളില്‍ സബര്‍ബന്‍ ട്രയിനുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

മഹാരാഷ്ട്രയില്‍ ഇന്നു മുതലാണ് മണ്‍സൂണിന് തുടക്കമായതെന്ന് മെട്രോളജി വിഭാഗം മുംബൈ ഓഫിസിന്റെ തലവന്‍ ഡോ. ജയന്ത് സര്‍കാര്‍ പറഞ്ഞു.

മുംബൈ കൊളാബയില്‍ ഇന്ന് 77 എംഎം മഴയാണ് ലഭിച്ചത്.സാന്താക്രൂസില്‍ 60 എംഎം മഴയും ലഭിച്ചു.

മഹാരാഷ്ട്രയില്‍ കൊവിഡ് ലോക്ക് ഡൗണ്‍ തിങ്കളാഴ്ച മുതലാണ് നിബന്ധനകളോടെ പിന്‍വലിച്ചത്.