തൃശൂര്‍ ജില്ലയില്‍ ബീച്ചുകളിലേക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും പ്രവേശനം നിരോധിച്ചു

Update: 2022-08-07 01:11 GMT

തൃശൂര്‍: ജില്ലയിലെ അതിശക്തമായ മഴയെതുടര്‍ന്നും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ ബീച്ചുകളിലേക്കുള്ള പ്രവേശനവും, എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ താല്‍കാലികമായി നിരോധിച്ചിരിക്കുന്നതായി ജില്ല കലക്ടര്‍ ഹരിത.വി.കുമാര്‍ ഉത്തരവ് ഇറക്കി.

നിര്‍ദേശം ലംഘിക്കുന്നവര്‍ക്കും പ്രേരിപ്പിക്കുന്നവര്‍ക്കും ദുരന്തനിവാരണ ആക്ട് പ്രകാരമുള്ള ശിക്ഷ നടപടികളുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Tags: