സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴയും ഇടിമിന്നലും തുടരുന്നു; ക്ലാസുകൾ ഓൺലൈനാക്കി

Update: 2023-01-05 07:11 GMT

ജിദ്ദ: സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും മഴ തുടരുന്ന സാഹചര്യത്തിൽ ക്ലാസുകൾ ഇന്നും ഓൺലൈനായി നടത്തും. 'മദ്രസതി' പ്ലാറ്റ്‌ഫോമിലൂടെ ഓൺലൈൻ ക്ലാസുകൾ തുടരുമെന്ന് വിദ്യാഭ്യാസ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. ഇവിടങ്ങളിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനം ഓൺലൈനായിരിക്കുമെന്ന് ഭരണസമിതി അറിയിച്ചു. തായിഫിലെ സ്‌കൂളുകളിൽ നാളെയും ഓൺലൈൻ പഠനം തുടരുമെന്ന് തായിഫ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

Similar News