സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും മഴ ലഭിക്കാമെന്ന മുന്നറിയിപ്പാണ് പുറത്തുവിട്ടിരിക്കുന്നത്. ശക്തമായ മഴയ്ക്കുള്ള സാധ്യത പരിഗണിച്ച് ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ ഈ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
അതേസമയം, മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നുവെങ്കിലും മല്‍സ്യബന്ധനത്തിന് വിലക്കില്ല. കേരളത്തിലും ലക്ഷദ്വീപ് തീരത്തും സാധാരണ പോലെ മല്‍സ്യബന്ധനം നടത്താമെന്നും അധികൃതര്‍ അറിയിച്ചു.