അതിതീവ്രമഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കോഴിക്കോട്, വയനാട്, കണ്ണൂര്‍,കാസര്‍കോട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്

Update: 2022-05-18 08:51 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്. ഇവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലാണ് അതിതീവ്ര മഴയുടെ റെഡ് അലര്‍ട്ട് നല്‍കിയിട്ടുള്ളത്.

തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും. മഴ തുടരുന്നതിനാല്‍ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ദുരന്ത സാധ്യത മേഖലകളുടെ പട്ടിത തയാറാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പട്ടിക പോലിസിനും ഫയര്‍ഫോഴ്‌സിനും ദുരന്ത നിവാരണ അതോറിറ്റിക്കും കൈമാറണം. നദികളില്‍ എക്കല്‍ അടിഞ്ഞുകൂടി ഒഴുക്ക് തടസപ്പെടുന്നില്ലെന്ന് ജലവിഭവ വകുപ്പ് ഉറപ്പാക്കണം. മഴ കനക്കുന്നതിനാല്‍ ആവശ്യമായ ഇടങ്ങളില്‍ ക്യാംപുകള്‍ ഉടന്‍ ആരംഭിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 12 മണിക്കൂറില്‍ കണ്ണൂര്‍ ചെറുതാഴത്ത് 213 മില്ലീമീറ്റര്‍ മഴ ആണ് രേഖപ്പെടുത്തിയത്.

Tags:    

Similar News