കാഠ്മണ്ഡു: നേപ്പാളിലെ കിഴക്കൻ പ്രവിശ്യയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 18 മരണം. മഴ തുടരുന്നതിനാൽ തന്നെ വ്യാപക നാശനഷ്ടമാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
നേപ്പാൾ ആർമി, ആംഡ് പോലീസ് ഫോഴ്സ്, നേപ്പാൾ പോലീസ് എന്നീ മൂന്ന് വിഭാഗങ്ങളിലെയും സുരക്ഷാ സേനയെ രക്ഷാപ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്. നദികളിലെ ജലനിരപ്പ് ഉയരുന്നതിനാൽ ഇവിടങ്ങളിൽ താമസിക്കുന്നവർക്ക് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.