സംസ്ഥാനത്ത് തിങ്കളാഴ്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Update: 2021-11-26 05:29 GMT

തിരുവനന്തപുരം: ഈ മാസം 29 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതചുഴി നിലവില്‍ ശ്രീലങ്കയുടെ തെക്കന്‍ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. ആന്ധ്രാ പ്രദേശ് തമിഴ്‌നാട് തീരത്ത് വടക്ക് കിഴക്കന്‍ കാറ്റ് ശക്തി പ്രാപിക്കുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്തമാന്‍ കടലിലായി പുതിയ ന്യുനമര്‍ദ്ദം നവംബര്‍ 29ഓടെ രൂപപ്പെടാനും തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ശക്തി പ്രാപിച്ച് പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചാരിച്ച് ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Tags:    

Similar News