ഡല്‍ഹിയുടെ വിവിധഭാഗങ്ങളില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും; ഗതാഗതം സ്തംഭിച്ചു

ഉച്ചയ്ക്കു ശേഷമുണ്ടായ കനത്ത മഴയിലും ആലിപ്പഴ വീഴ്ചയിലും നഗരത്തിലെ പ്രധാനനിരത്തുകളിലെ ഗതാഗതം താറുമാറായി.

Update: 2020-03-14 13:35 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വിവിധയിടങ്ങളില്‍ ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും. ഉച്ചയ്ക്കു ശേഷമുണ്ടായ കനത്ത മഴയിലും ആലിപ്പഴ വീഴ്ചയിലും നഗരത്തിലെ പ്രധാനനിരത്തുകളിലെ ഗതാഗതം താറുമാറായി.രാവിലെ മുതല്‍ ഡല്‍ഹിയില്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. 16.4 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയിലെ ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില. വൈകുന്നേരത്തോടെ മഴ ശക്തമാകാന്‍ സാധ്യയതുണ്ടെന്നു കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. 27 ഡിഗ്രിയാണ് ഡല്‍ഹിയിലെ കൂടിയ താപനില.

വാരാന്ത്യത്തിലുണ്ടായ മഴയുടേയും ആലിപ്പഴ വര്‍ഷത്തിന്റെയും ചിത്രങ്ങളും വീഡിയോകളും ട്വിറ്ററിലും ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും നിരവധി പേരാണ് പങ്കുവച്ചത്.




Tags:    

Similar News