കണ്ണൂർ: കനത്ത മഴയിൽ ഇരിട്ടിയിലെ ആറളം ഫാം ആദിവാസി മേഖല വെള്ളപ്പൊക്ക കെടുതിയിൽ. നിലവിൽ 50 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇവർക്ക് ദുരിതാശ്വാസ കാംപുകൾ തുറന്നു. ചിലയിടങ്ങളിൽ പുഴ ഗതി മാറി ഒഴുകിയതിനാൽ പലയിടങ്ങളിലും വെള്ളം കയറി. നിരവധി വീടുകൾ വെള്ളത്തിൽ മുങ്ങി.