കാലവര്‍ഷം കനത്തു: മാളയില്‍ വാഴകര്‍ഷകര്‍ക്ക് വ്യാപക നഷ്ടം

Update: 2020-08-05 14:25 GMT

മാള: ഇന്നലെ രാത്രിയുണ്ടായ കനത്ത കാറ്റില്‍ പുത്തന്‍ചിറ കുന്നത്തേരിയില്‍ നൂറോളം വാഴകള്‍ ഒടിഞ്ഞ് വീണു. പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഐ നിസാറിന്റെ കൃഷിയിടത്തിലെ വാഴകളാണ് ഒടിഞ്ഞു വീണ് നശിച്ചത്. രണ്ട് മാസം മുന്‍പ് മുതല്‍ കുലച്ചു തുടങ്ങിയ ക്വിന്റല്‍ ഇനത്തില്‍ പെട്ട ഏത്തവാഴകളാണ് ഒടിഞ്ഞ് വീണത്. ഏകദേശം 50,000 ത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 

Similar News