ഉഷ്ണതരംഗം: ഡല്‍ഹിയില്‍ ചൂടിന് നാളെ ശമനമുണ്ടായേക്കും; വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയില്‍ ചൊവ്വാഴ്ചയോടെ

Update: 2022-05-01 11:41 GMT

ന്യൂഡല്‍ഹി: ഉഷ്ണതരംഗം കൊണ്ട് പൊറുതിമുട്ടുന്ന ഡല്‍ഹിക്ക് ആശ്വാസമായി കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. നാളത്തോടെ ഡല്‍ഹിയില്‍ ചൂടിന് ശമനമുണ്ടായേക്കുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.

നാളെ മൂടിയ ആകാശമായിരിക്കുമെന്നും ഇടിവെട്ടിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഡല്‍ഹി, ഹരിയാന, ഛണ്ഡിഗഢ്, കിഴക്കന്‍ രാജസ്ഥാന്‍, യുപി തുടങ്ങിയ പ്രദേശങ്ങളില്‍ നാളത്തോടെ ചൂടിന് ശമനമുണ്ടാവുമെന്നാണ് പ്രവചനം.

മധ്യപ്രദേശ്, ഛത്തിസ്ഗഢ്, തെലങ്കാന, പടിഞ്ഞാറന്‍ രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ മെയ് മൂന്നോടെ മാത്രമേ ചൂടു കുറയൂ.

കഴിഞ്ഞ ഏതാനും ആഴ്ചയായി ഇന്ത്യയില്‍ പലയിടങ്ങളിലും താപനില ഉയര്‍ന്ന തോതിലാണ്. വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയില്‍ താപനില 122 വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ശരാശരി താപനില 35.9 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. അതിനു മുന്‍ ദിവസം അത് 37.78 ഡിഗ്രി സെല്‍ഷ്യസായിരുന്നു.  

Tags:    

Similar News