ഉഷ്ണതരംഗം: ഡല്‍ഹി കടന്നുപോകുന്നത് 72 വര്‍ഷത്തിനിടയില്‍ ഏറ്റവും ചൂടുകൂടിയ ഏപ്രിലിലൂടെ

Update: 2022-04-29 14:52 GMT

ന്യൂഡല്‍ഹി: ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ താപനില ഉയരുന്നു. കഴിഞ്ഞ 72 വര്‍ഷത്തിനിടയില്‍ ഏറ്റവും ചൂടുകൂടിയ ഏപ്രിലിലൂടെയാണ് ഡല്‍ഹി കടന്നുപോകുന്നത്. ഡല്‍ഹിയിലെ ശരാശരി ഉയര്‍ന്ന താപനില 40.2 ഡിഗ്രി സെല്‍ഷ്യയായി ഉയര്‍ന്നതായി കാലാവസ്ഥാവകുപ്പ് അറിയിച്ചു. 

ഏപ്രില്‍ 28ന് ഡല്‍ഹിയിലെ കൂടിയ താപനില 43.5 ഡിഗ്രി സെല്‍ഷ്യസായി. 12 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഇത്.

താപനില ഉയര്‍ന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

താപനില ഉയര്‍ന്നതോടെ വിവിധ സംസ്ഥാനങ്ങളില്‍ വൈദ്യുതിക്ഷാമം നേരിടുന്നുണ്ട്. പല സംസ്ഥാനങ്ങളും പവര്‍കട്ട് പ്രഖ്യാപിച്ചു. മെയ് 2ാം തിയ്യതിയോടെ താപനില കുറയുമെന്നാണ് റിപോര്‍ട്ട്. 

Tags:    

Similar News