ഹൃദയാഘാതം; മലയാളി യുവാവ് ദമാമിൽ മരിച്ചു

Update: 2023-01-07 08:35 GMT

സൗദി: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് ദമാമിൽ മരിച്ചു. എറണാകുളം പെരുമ്പാവൂര്‍ സ്വദേശി തെക്കേകുടി നിബിന്‍ നവാസാണ് (34) മരിച്ചത്. താമസ സ്ഥലത്ത് വെച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭാര്യയും ആറ് വയസും ആറ് മാസവും പ്രായമുള്ള രണ്ട് പെണ്‍കുട്ടികളുമാണ് നവാസിനുള്ളത്.