തിരുവനന്തപുരം: ബലാല്‍സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യപേക്ഷയില്‍ വാദം കേള്‍ക്കുന്നത് മാറ്റി. വ്യാഴാഴ്ചയാണ് ഇനി കേസ് പരിഗണിക്കുക. അതുവരെ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതിനും വിലക്കുണ്ട്.
ആദ്യകേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതോടെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.
നേമം പോലിസ് രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യത്തില്‍ ഒന്നാം പ്രതിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. സെക്ഷന്‍ 64(2)(എഫ്), 64(2)(എച്ച്), 64(2)(എം) ബലാത്സംഗം, 89 സ്ത്രീയുടെ സമ്മതമില്ലാതെ ഗര്‍ഭം അലസിപ്പിക്കല്‍, 115(2) സ്വമേധയാ ഉപദ്രവിക്കല്‍, 351(3) ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, ഭാരതീയ ന്യായ സംഹിതയിലെ 3(5), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിലെ സെക്ഷന്‍ 66(ഇ) സ്വകാര്യതാ ലംഘനത്തിനുള്ള ശിക്ഷ എന്നീ വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കേസെടുത്തിരിക്കുന്നത്.