കോഴിക്കോട് എലിപ്പനി മരണം: മരിച്ചത് ആരോഗ്യ പ്രവര്‍ത്തക
ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ താല്‍ക്കാലിക ശുചീകരണ ജീവനക്കാരിയാണ്.
കോഴിക്കോട്: എലിപ്പനി ബാധിച്ച് യുവതി മരിച്ചു. നടക്കാവ് പുതിയ കടവ് നാലുകുടി പറമ്പ് സാബിറ (39) ആണ് മരിച്ചത്. ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ താല്‍ക്കാലിക ശുചീകരണ ജീവനക്കാരിയാണ്. കോവിഡ് വാര്‍ഡുകളില്‍ മറ്റും ജോലി ചെയ്യുന്നതിനിടെ പനി ബാധിച്ച് മെഡിസിന്‍ ഐ.സി.യു.വില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചവരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. കോവിഡ് പരിശോധനയില്‍ നെഗറ്റീവായി വീണ്ടും ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്നാണ് പനി ബാധിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ എലിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. ശനിയാഴ്ച 11 മണിയോടെ മരിച്ചു. നിപ കാലത്തും ഇവര്‍ മെഡിക്കല്‍ കോളെജില്‍ ശുചീകരണ ജോലി ചെയ്തിരുന്നു.