ഷിംല: ഹിമാചല്‍പ്രദേശില്‍ കൊവിഡ്, ടിബി, ബിപി രോഗികളെ കണ്ടെത്താന്‍ വ്യാപകമായ ആരോഗ്യസര്‍വേ ആരംഭിക്കുന്നു. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 27 വരെയുള്ള ദിവസങ്ങളിലായിരിക്കും സര്‍വേ നടക്കുക.
രണ്ട് അംഗങ്ങള്‍ വീതമുള്ള 800 ആരോഗ്യസംഘങ്ങളെയായിരിക്കും ഇതിനു വേണ്ടി നിയോഗിക്കുക.
ഓരോ ടീമും വീടുവീടാന്തരം കയറിയിറങ്ങി ഓരോരുത്തരേയും നേരില്‍ കണ്ട് ആരോഗ്യസ്ഥിതി പരിശോധിക്കും. ടിബി, ഷുഗര്‍, കുഷ്ടം, ബിപി, കൊവിഡ് എന്നിവയുടെയും പരിശോധന നടത്തും.
സംസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷമായ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് പുതിയ പദ്ധതികളുമായി മുന്നോട്ട് വന്നിരിക്കുന്നത്. സംസ്ഥാനത്ത് നിലവില്‍ 7,070 സജീവ രോഗികളാണ് ഉള്ളത്.