സംസ്ഥാനത്ത് അവയവമാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പുമന്ത്രി വീണ ജോര്‍ജ്ജ്

Update: 2022-09-05 12:32 GMT

മാള: സംസ്ഥാനത്ത് അവയവമാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പുമന്ത്രി വീണ ജോര്‍ജ്ജ്. പുത്തന്‍ചിറ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഇപ്പോള്‍ തന്നെ 2,500 പേര്‍ അവയവമാറ്റ ശസ്ത്രക്രിയക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വലിയ പണച്ചെലവ് വരുന്ന അവയവമാറ്റ ശസ്ത്രക്രിയക്കായി സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജമാക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളേജിലത് സാദ്ധ്യമാക്കി കഴിഞ്ഞു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ രണ്ടാം ഘട്ടത്തില്‍ നടപ്പാക്കും.

ആരോഗ്യ മേഖലയില്‍ ഏറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്‍ ഒന്നാണ് നമ്മുടെ സബ്ബ് സെന്ററുകളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നത്.

തൃശ്ശൂര്‍ ജില്ലയെ സംബന്ധിച്ചിടത്തോളം മൂന്നു ഘട്ടങ്ങളിലായാണ് ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 63ല്‍ 33 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. മൂന്നാം ഘട്ടത്തില്‍ 15 കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ തിരഞ്ഞെടുത്തിട്ടുണ്ട്. മുപ്പത്തിയേഴ് ലക്ഷത്തി അമ്പതിനായിരം രൂപ അനുവദിച്ചു കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ചാലക്കുടി താലൂക്ക് ആശുപത്രിയിലും ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലും കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലും അഞ്ച് വീതം ഐ സി യു ബെഡ്ഡുകള്‍ കൂടുതലായി അനുവദിച്ചിട്ടുണ്ട്. ചികിത്സയേക്കാള്‍ പ്രധാനമാണ് രോഗം വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നത്. ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകന്നതിനും സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. കേരളത്തിലെ പൊതുസമൂഹം ആരോഗ്യം ഉള്ളവരായി എല്ലാവരും ഉണ്ടാകുന്ന ആരോഗ്യസംരക്ഷണം നാം ലക്ഷ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News