തിരുവനന്തപുരം: വിളപ്പില്‍ശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികില്‍സാ നിഷേധമെന്ന അടിയന്തരപ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിനെതിരേ വിമര്‍ശനവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുഡിഎഫ് കാലത്തെ വീഴ്ചകള്‍ നിരത്തിയായിരുന്നു പ്രതിപക്ഷത്തിന് വീണാ ജോര്‍ജിന്റെ മറുപടി.
യുഡിഎഫ് കാലത്ത് ലാബുകള്‍ ഇല്ലായിരുന്നു. യുഡിഎഫിന്റെ കാലത്ത് ഏതെങ്കിലുമൊരു മെഡിക്കല്‍ കോളജുകളില്‍ കാത്തലാബ് തുടങ്ങിയിട്ടുണ്ടോയെന്നും മന്ത്രി വീണാ ജോര്‍ജ് ചോദിച്ചു.യുഡിഎഫ് കാലത്ത് ചികില്‍സ ലഭിക്കാതെയും പിഴവ് മൂലവും മരിച്ചത് 16 പേര്‍. പ്രസവത്തിനിടെ 950 പേര്‍ മരിച്ച കണക്കും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു ദിവസം 2,000 പേര്‍ക്ക് ഡയാലിസിസ് ചെയ്യുന്നു. ഇന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നേത്ര പടലം മാറ്റിവെച്ചു. രാജ്യത്ത് തന്നെ ഇതാദ്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അതേസമയം മറുപടി പ്രസംഗത്തില്‍ വിളപ്പില്‍ശാല വിഷയം ആരോഗ്യ മന്ത്രി പരാമര്‍ശിച്ചില്ല. കല്ല് ഇട്ട് പോയ മെഡിക്കല്‍ കോളേജുകള്‍ക്ക് പകരം കുട്ടികള്‍ ഇരുന്നു പഠിക്കുന്ന മെഡിക്കല്‍ കോളജ് ആക്കി ഈ കാലഘട്ടം മാറ്റിയെന്ന് മന്ത്രി പറഞ്ഞു.