കൊവിഡ് പ്രതിരോധത്തെ പ്രതിപക്ഷം ഇകഴ്ത്തികാട്ടാന്‍ ശ്രമമെന്ന് മന്ത്രി വീണ; പരാമര്‍ശം പിന്‍വലിക്കണമെന്ന് വിഡി സതീശന്‍

കൊവിഡ് പ്രശ്‌നത്തില്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു; സഭയില്‍ പ്രതിപക്ഷ ബഹളം

Update: 2021-06-02 04:32 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധത്തെ പ്രതിപക്ഷം ഇകഴ്ത്തികാട്ടാന്‍ ശ്രമമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചാണ് സര്‍ക്കാര്‍ മരണം റിപോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് മരണനിരക്കില്‍ കൃത്രിമം കാട്ടുന്നുവെന്നത് വാസ്തവിരുദ്ധമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യമന്തിയുടെ പ്രതിപക്ഷത്തെ കുറിച്ചുള്ള പരാമര്‍ശം പിന്‍വലിക്കണമെന്ന് വിഡി സതീശന്‍ സഭയില്‍ ആവശ്യപ്പെട്ടു. കൊവിഡ് വിവാദമാക്കാന്‍ പ്രതിപക്ഷം ശ്രമിച്ചിട്ടില്ലന്നും സതീശന്‍ പറഞ്ഞു.

അതിനിടെ, പത്തനംതിട്ടക്ക് കൂടുതല്‍ കൊവിഡ് വാക്‌സിന്‍ നല്‍കിയെന്ന് എംകെ മുനീറും ആരോപിച്ചു. മരണനിരക്ക് കുറച്ച് കാട്ടാന്‍ ശ്രമമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കൊവിഡ് സാഹചര്യം പ്രശ്‌നം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചു. എംകെ മുനീറാണ് അനുമതി തേടിയത്.



Tags: