ആരോഗ്യമന്ത്രിയുടെ കൊവിഡ് അവലോകനയോഗം ഇന്ന്

Update: 2022-06-23 05:50 GMT

ന്യൂഡല്‍ഹി: ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഇന്ന് കൊവിഡ് അവലോകനയോഗം വിളിച്ചു. കൊവിഡ് രോഗവ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വിദഗ്ധരുടെ യോഗം വിളിച്ചത്. ഓഫിലൈനിലാണ് യോഗം ചേരുക.

ജൂണ്‍ 13ന് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ മന്ത്രി ഒരു യോഗം വിളിച്ചിരുന്നു. സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അന്നത്തെ യോഗത്തില്‍ പങ്കെടുത്തു.

'''കൊവിഡ് ഇതുവരെ അവസാനിച്ചിട്ടില്ല. ചില സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപോര്‍ട്ടുകള്‍ ഉണ്ട്. ഈ സമയത്ത് ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്, കൂടാതെ മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങിയ കൊവിഡ് നിയന്ത്രണം പാലിക്കാന്‍ മറക്കരുത്''- അദ്ദേഹം പറഞ്ഞു.

ചില സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപന നിരക്കില്‍ വലിയ വര്‍ധനയുണ്ട്. ആ സാഹചര്യത്തിലാണ് യോഗം വിളിച്ചത്.