കൊവിഡിനെതിരെ ആരോഗ്യവകുപ്പിന്റെ സംഗീത ചികിത്സ!

Update: 2021-07-11 03:52 GMT

കൊല്ലം: കൊവിഡ് ബാധിതരായി ചികിത്സാ കേന്ദ്രങ്ങളില്‍ തുടരുന്നവര്‍ക്കായി ഇനി ആരോഗ്യ വകുപ്പിന്റെ സംഗീത ചികിത്സ. പാട്ടു പാടിയും കേട്ടും മനസ് കുളിര്‍പ്പിച്ച് മാനസിക പിരിമുറുക്കം ഇല്ലാതാക്കുന്നതിനുള്ള വേറിട്ട പരിപാടിക്ക് സംഗീതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ 'മ്യൂസിക് ഇസ് ഔര്‍ പാഷന്‍' പിന്തുണയേകും. സംഗീതത്തിന് പുറമെ കഥകളും കവിതയുമൊക്കെ ഈ കൂട്ടായ്മ അവതരിപ്പിക്കും. താത്പര്യമുള്ള രോഗികള്‍ക്ക് അഭിരുചിക്ക് അനുസൃതമായി കഴിവ് തെളിയിക്കാനും അവസരം നല്‍കും. ഇതിനായി പ്രത്യേക ഓണ്‍ലൈന്‍ ലിങ്ക് നല്‍കും. ഇതു വഴി സംശയനിവാരണവും നടത്താം.

ആരോഗ്യ സന്ദേശം, ശ്വസനവ്യായാമം, യോഗ, പോഷകാഹാര വിവരങ്ങള്‍, കൗണ്‍സലിംഗ് എന്നിവയും പരിപാടിയുടെ ഭാഗമാകും. ഹെല്‍ത്ത് ടിപ്‌സും ഇതോടൊപ്പം നല്‍കും. ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ വൈകിട്ട് എട്ടു മുതല്‍ ഒരു മണിക്കൂര്‍ നേരം നടത്തുന്ന പരിപാടിയില്‍ പ്രവേശിക്കാനുള്ള ലിങ്ക് രോഗികള്‍ക്ക് ലഭ്യമാക്കും. 

Similar News