രൂപയുടെ മൂല്യംകുറഞ്ഞത് ഡോളര്‍ ശക്തിപ്പെട്ടതുകൊണ്ടെന്ന് ധനമന്ത്രി; പിഎച്ച്ഡി കൊടുക്കേണ്ട പരാമര്‍ശമെന്ന പരിഹാസവുമായി കോണ്‍ഗ്രസ്

Update: 2022-10-17 07:15 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം കുറയുകയല്ല ഡോളര്‍ ശക്തിപ്പെടുകയാണ് ചെയ്തതെന്ന നിര്‍മല സീതാരാമന്റെ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. ഈ പരാമര്‍ശത്തിന്റെ പേരില്‍ ധനമന്ത്രി സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡിക്ക് യോഗ്യയാണെന്നും അദ്ദേഹം പരഹസിച്ചു.

'എനിക്ക് സാമ്പത്തിക ശാസ്ത്രം അറിയില്ല, പക്ഷേ ഇത് ഒരു പിഎച്ച്ഡി അര്‍ഹതപ്പെട്ട പ്രസ്താവനയാണ്- മനീഷ് തിവാരി ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ച വാഷിംങ്ടണില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടയിലാണ് രൂപ താഴേക്ക് പോവുകയല്ല, ഡോളര്‍ ശക്തിപ്പെടുകയാണ് ചെയ്തതെന്ന് ധനമന്ത്രി പറഞ്ഞത്. 

'ഇത് രൂപയുടെ ഇടിവായിട്ടല്ല, ഡോളറിന്റെ ശക്തിപ്രാപിക്കുന്നതായി ഞാന്‍ കാണുന്നു. ഡോളറിന്റെ ഉയര്‍ച്ചയെ രൂപ അതിജീവിച്ചു എന്നത് വസ്തുതയാണ്. ഇന്ത്യന്‍ കറന്‍സി മറ്റ് വികസ്വര വിപണിയിലെ കറന്‍സികളേക്കാളും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്,' അവര്‍ പറഞ്ഞു. 

Tags:    

Similar News