മാനന്തവാടി നിയോജക മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിച്ചു

Update: 2021-03-17 13:56 GMT

മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി ഒ ആര്‍ കേളു പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ സബ്കളക്ടര്‍ വികല്‍പ് ഭരദ്വാജ് മുമ്പാകെ രണ്ട് സെറ്റ് പത്രികയാണ് അദ്ദേഹം സമര്‍പ്പിച്ചത്.

കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കെ. ശൈലേഷ്, കാഞ്ഞിരണി ഹൗസ്, റിപ്പണ്‍ പത്രിക സമര്‍പ്പിച്ചു. ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) ഷാമിന്‍ സെബാസ്റ്റ്യന്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ബുധനാഴ്ച്ച ആരും പത്രിക സമര്‍പ്പിച്ചിട്ടില്ല. 

Tags: