ഹൈക്കോടതി ജഡ്ജി നിയമനം: കൊളീജിയം അഞ്ചു ജുഡീഷ്യല്‍ ഓഫീസര്‍മാരെ ശുപാര്‍ശ ചെയ്തു
കൊച്ചി: സംസ്ഥാനത്ത് അഞ്ചു ജുഡീഷ്യല്‍ ഓഫീസര്‍മാരെ ഹൈക്കോടതി ജഡ്ജിമാരായി ഉയര്‍ത്തുന്നതിനായി കേരള ഹൈക്കോടതി കൊളീജിയം ശുപാര്‍ശ നല്‍കി. ജില്ലാ ജഡ്ജിമാരായ ഹണി എം വര്‍ഗീസ്, പി എസ് ശശികുമാര്‍, കെ കെ ബാലകൃഷ്ണന്‍, എന്‍ ഹരികുമാര്‍, എസ് സീറ എന്നിവരാണ് പരിഗണനയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ശുപാര്‍ശ ചെയ്ത പേരുകള്‍ അന്തിമ തീരുമാനത്തിനായി സുപ്രിംകോടതി കൊളീജിയത്തിന് കൈമാറിയിട്ടുണ്ട്. കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്നതോടെ നിയമനം നിലവില്‍ വരും.