സ്ത്രീസുരക്ഷക്ക് വേണ്ടി സംസാരിക്കേണ്ടി വരുന്നത് സാംസ്‌കാരിക അപചയമെന്ന് ഡോ. ഷാഹിദാ കമാല്‍

Update: 2021-08-14 12:52 GMT

തിരുവനന്തപുരം: ഇന്ത്യ സ്വാതന്ത്ര്യം നേടി എഴുപത്തിയഞ്ച് വര്‍ഷമായിട്ടും സ്ത്രീസമത്വത്തിനും സുരക്ഷക്കും വേണ്ടി സംസാരിക്കേണ്ടി വരുന്നത് സാംസ്‌കാരിക അപചയമാണന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാല്‍ അഭിപ്രായപ്പെട്ടു. കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന വനിതാ വിംഗ് സംഘടിപ്പിച്ച 'ഷി എംപവര്‍മെന്റ്' വനിതാശാക്തീകരണ വെബിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ഈ കൊവിഡ് കാലത്തും പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍ വരെ അതിക്രമങ്ങള്‍ക്ക് വിധേയമാകുന്ന വാര്‍ത്തകളാണ് വരുന്നത്. പുറത്ത് സുരക്ഷയും സമത്വവും പറയുമ്പോഴും വീടിനകത്ത് അത് നഷ്ടമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രതിസന്ധികളെ അതിജീവിക്കാന്‍ സ്ത്രീകള്‍ക്ക് പൊതുസമൂഹത്തിന്റെ പിന്തുണയുണ്ടാകണമെന്നും അവര്‍ പറഞ്ഞു.

വനിതാ വിംഗ് സംസ്ഥാന അധ്യക്ഷ സി.എ സാബിറ തൃശൂര്‍ അധ്യക്ഷത വഹിച്ചു. വുമണ്‍സ് ജസ്റ്റീസ് ഫോറം തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.എസ് ഉമൈറ മുഖ്യപ്രഭാഷണം നടത്തി. വനിതാ വിംഗ് സംസ്ഥാന ജനറല്‍ കണ്‍വീനര്‍ സംഗീത റോബര്‍ട്ട്, കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.എ ജാഫര്‍ ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍ ട്രഷറര്‍ പി.പി. ഫിറോസ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ഐ സിറാജ് മദനി മറ്റു സംസ്ഥാന ഭാരവാഹികളായ അനസ് എം അഷറഫ്, സുമയ്യ തങ്ങള്‍, വനിതാ വിംഗ് നേതാക്കളായ ഉനൈസ ബീഗം തിരുവനന്തപുരം, സോഫിദ ബീവി കൊല്ലം, ഷമീമ ഹമീദ് പത്തനംതിട്ട, എ.കെ നജ്മ ആലപ്പുഴ, സുരിജ സലിം ഇടുക്കി, കെ.കെ സജീന എറണാകുളം, എം കെ ആത്തിഖ ബീവി തൃശൂര്‍, അഡ്വ. ജി സിനി കോഴിക്കോട്, കെ. ഹലീമ കാസറഗോഡ് എന്നിവര്‍ പ്രസംഗിച്ചു.

Tags:    

Similar News