വിദ്വേഷപ്രസംഗം: പൗരത്വ പ്രക്ഷോഭകര്‍ക്കെതിരേ തോക്ക് ചൂണ്ടിയ രാം ഭക്ത് ഗോപാല്‍ അറസ്റ്റില്‍

Update: 2021-07-12 15:20 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ജാമിഅയില്‍ കഴിഞ്ഞ വര്‍ഷം നടന്ന പൗരത്വപ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരേ തോക്ക് ചൂണ്ടിയ രാം ഭക്ത് ഗോപാലിനെ ഹരിയാന പോലിസ് അറസ്റ്റ് ചെയ്തു. വിദ്വേഷപ്രസംഗം നടത്തിയതിനാണ് ഹരിയാനയിലെ പട്ടൗഡിയില്‍ വച്ച് പോലിസ് അറസ്റ്റ് ചെയ്തത്. രംഭക്തിനെ കോടതി റിമാന്‍ഡ് ചെയ്തു. 

ജൂലൈ നാലിനാണ് പട്ടൗഡിയിലെ രാംലീല മൈതാനത്ത് മഹാപഞ്ചായത്ത് നടന്നത്. മതംമാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു യോഗം വിളിച്ചത്. യുവാക്കള്‍ക്കറിയാം കയ്യിലെടുക്കേണ്ടതെന്താണെന്ന്. ഇപ്പോഴത്തെ ആവശ്യമെന്താണെന്നും അറിയാം- അയാള്‍ പറഞ്ഞു.

യോഗത്തില്‍ രാം ഭക്ത് നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പിന്നീട് പ്രചരിച്ച മറ്റൊരു വീഡിയോയില്‍ പ്രസംഗം നടത്തിയത് താന്‍ തന്നെയാണെന്ന് സമ്മതിച്ച രാംഭക്ത് മുസ് ലിംകള്‍ക്കെതിരേ ആക്രമണം അഴിച്ചുവിടാനും ആഹ്വാനം ചെയ്തു.

Tags: