ഉദയ്പൂര്‍ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വിദ്വേഷമുദ്രാവാക്യം: ഗുരുഗ്രാമില്‍ 50 പേര്‍ക്കെതിരേ കേസെടുത്തു

Update: 2022-07-01 15:36 GMT

ന്യൂഡല്‍ഹി: ഉദയ്പൂരില്‍ തയ്യല്‍ക്കാരനായ കനയ്യലാലിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഗുരുഗ്രാമില്‍ വിദ്വേഷമുദ്രാവാക്യം മുഴക്കിയതിനെതിരേ അമ്പതോളം പേര്‍ക്കെതിരേ പോലിസ് കേസ്. വിദ്വേഷമുദ്രാവാക്യം മുഴക്കുന്ന വീഡിയോ വൈറലായതിനെത്തുടര്‍ന്നാണ് കേസെടുക്കാന്‍ പോലിസ് തീരുമാനിച്ചത്. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കാനുന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.  

വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗദള്‍ സംഘടനകളാണ് പ്രതിഷേധം ആസൂത്രണം ചെയ്തത്. 

കമല നെഹ്രു പാര്‍ക്കില്‍ ഒത്തുകൂടിയശേഷം വൈകീട്ട് അഞ്ചുമണിയോടെയാണ് പ്രകടനം നടന്നത്. ഏകദേശം ഒരു മണിക്കൂറോളം പ്രകടനം നീണ്ടുനിന്നു.

'ഇസ് ലാമിക് ജിഹാദ് ഭീകരത'യുടെ ഒരു കോലവും കത്തിച്ചു. മുസ് ലിംസമുദായത്തിനെതരേ കടുത്ത വിദ്വേഷപരാമര്‍ശങ്ങളാണ് പ്രതിഷേധക്കാര്‍ മുഴക്കിയത്.

ഒരാള്‍ മൈക്രോഫോണില്‍ വിളിക്കുകയും മറ്റുള്ളവര്‍ ഏറ്റ് വിളിക്കുകയുമാണ്. സ്ത്രീകളും പങ്കെടുത്തു.

പങ്കെടുത്തവര്‍ മിക്കവരും കാവിഷാളുകളും വസ്ത്രങ്ങളും ധരിച്ചിരുന്നു. 

കൊലപാതകം രാജ്യത്തിന്റെ അഖണ്ഡതക്ക് എതിരാണെന്നും അത് വച്ചുപൊറുപ്പിക്കാനാവില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

കൊല്ലപ്പെട്ടയാള്‍ക്ക് ഒരു കോടി രൂപ നഷ്ടരിഹാരം നല്‍കണമെന്നും പ്രതികളെ തൂക്കിക്കൊല്ലണമെന്നും ആവശ്യപ്പെട്ടു.

സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോക്കെതിരേ സ്വമേധയാ പോലിസ് കേസെടുക്കുകയായിരുന്നു.

നൂപുര്‍ ശര്‍മയുടെ വിദ്വേഷപരാമര്‍ശത്തിനെതിരേയാണ് രണ്ട് പേര്‍ ചേര്‍ന്ന് ഒരു തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയത്.  

Tags:    

Similar News