വിദ്വേഷപ്രസംഗം: 14 വര്‍ഷം മുമ്പത്തെ ഒരു കേസില്‍ രാജ് താക്കറെക്ക് കോടതി അറസ്റ്റ് വാറന്റ് അയച്ചു
സന്‍ഗ്ലി: നവ്‌നിര്‍മാണ്‍സേന നേതാവ് രാജ് താക്കറെക്ക് അറസ്റ്റ് വാറന്റ്. 14 വര്‍ഷം മുമ്പ് നടത്തിയ ഒരു വിദ്വേഷപ്രസംഗത്തിലാണ് ഇപ്പോള്‍ വാറന്റ് അയച്ചിരിക്കുന്നത്. ഏപ്രില്‍ ആറിനാണ് കോടതി താക്കറെയെ നേരിട്ട് ഹാജരാക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കിയത്.
2008ലെ ഒരു കേസില്‍ താക്കറെയെ ഐപിസി 109, 117 എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. വിദ്വേഷപ്രസംഗമായിരുന്നു അന്നും അറസ്റ്റിന് കാരണമായത്.
സിംഗ്ലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് താക്കറെക്ക് വാറന്റ് അയച്ചത്. താക്കറെക്കു പുറമെ എംഎന്‍എസ് നേതാവ് ശിരീഷ് പാര്‍ക്കര്‍ക്കും വാറന്റ് അയച്ചിട്ടുണ്ട്. ഇരുവരെയും ഉടന്‍ ഹാജരാക്കണമെന്നാണ് മുംബൈ കമ്മീഷണര്‍ക്ക് നല്‍കിയ നിര്‍ദേശം. ജൂണ്‍ 8ന് മുമ്പ് വാറന്റ് നടപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഉച്ചഭാഷിണി വിവാദമാണ് ഇപ്പോഴത്തെ വാറന്റിനു പിന്നിലെന്ന് രാജ് താക്കറെ ആരോപിച്ചു.