ബ്രാഹ്മണര്‍ക്കും താക്കൂര്‍മാര്‍ക്കുമെതിരേ വിദ്വേഷപരാമര്‍ശം; സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ പേരില്‍ വ്യാജ വീഡിയോയുമായി ബിജെപി
കത്ര; ഷാജഹാന്‍പൂര്‍ ജില്ലയിലെ കത്ര നിയമസഭാ മണ്ഡലത്തിലെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരേ വ്യാജവീഡിയോയുമായി ബിജെപി. ബിജെപി നേതാവ് പ്രശാന്ത ഉമ്രൊവാണ് വീഡിയോ ഷെയര്‍ചെയ്തത്. സമാജ് വാദി അധികാരത്തിലെത്തുകയാണെങ്കില്‍ ബ്രാഹ്മണരെയും താക്കൂര്‍മാരെയും തല്ലിയോടിപ്പിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് രാജേഷ് യാദവ് പറഞ്ഞതായാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ഒമ്പത് സെക്കന്‍ഡ് നീളമുള്ള വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. പണ്ഡിറ്റുകള്‍ക്കും താക്കൂര്‍മാര്‍ക്കുമെതിരേ ജാതി അധിക്ഷേപം നടത്തുന്നതായും വീഡിയോയിലുണ്ട്.
ബിജെപിയുടെ സംസ്ഥാന വക്താവാണ് വ്യാജവീഡിയോ പ്രചരിപ്പിച്ച പ്രശആന്ത് ഉമ്രൊ. ഹിന്ദി ശീര്‍ഷകത്തോടെയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
അഖിലേഷ് അധികാരത്തിലെത്തിയാല്‍ ബ്രാഹ്മണരെയും താക്കൂറുകളെയും തല്ലിക്കൊല്ലുമെന്ന് എസ്പി സ്ഥാനാര്‍ത്ഥി രാജേഷ് യാദവ്- വ്യാജ വീഡിയോ ഷെയര്‍ചെയ്ത പ്രശാന്ത് ഉമ്രൊ ട്വീറ്റ് ചെയ്തു.
ബ്രാഹ്മണരെയും താക്കൂറുമാരെയും റോഡിലിട്ട് തല്ലും. അഖിലേഷിന്റെ ഈ ഗുണ്ടകള്‍ അധികാരത്തില്‍ വന്നാല്‍ എന്ത് സംഭവിക്കുമെന്ന് ചിന്തിക്കുക?- ബിജെപി പ്രവര്‍ത്തകയായ സുമിത് രജ്പുത്ത് ട്വീറ്റ് ചെയ്തു.
എന്നാല്‍ പരിശോധിച്ചവര്‍ വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് കണ്ടെത്തി.
ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീളമുള്ള ഒരു വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. അതില്‍ രാജേഷ് പറയുന്നത് ഇങ്ങനെ; 'ബുധ്വാനയിലെയും ഗാധിയ രംഗോലിയിലെയും ജനങ്ങള്‍ പ്രാദേശിക ഗുണ്ടകളില്‍നിന്ന് പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നു. അവര്‍ വളരെ അസ്വസ്ഥരാണ്. പ്രാദേശിക ഗുണ്ടകള്‍ പ്രദേശത്തെ ജനങ്ങളെ വളരെയധികം അസ്വസ്ഥരാക്കുകയും അവരുടെ ജീവിതം നശിപ്പിക്കുകയും ചെയ്തിരിക്കുന്നു. സമാജ്‌വാദി പാര്‍ട്ടിയിലെ ജനങ്ങള്‍ ഗുണ്ടകളെ ഓടിക്കും. ഞങ്ങള്‍ ഗുണ്ടായിസം നടത്തിയിട്ടില്ല, വെച്ചുപെറുപ്പിക്കുകയുമില്ല-
ഈ വീഡിയോയാണ് എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

