കര്‍ഷക സമരക്കാരുടെ തല തല്ലിപ്പൊളിക്കണമെന്ന് പോലിസിന് നിര്‍ദേശം നല്‍കി ഹരിയാന സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്; വീഡിയോ വൈറല്‍
ഛണ്ഡീഗഢ്: ബിജെപി നേതാക്കള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷക സമരക്കാരുടെ തല തല്ലിപ്പൊളിക്കണമെന്ന് പോലിസുകാര്‍ക്ക് നിര്‍ദേശം നല്‍കുന്ന ഹരിയാന ജില്ലാ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്‍െ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ജില്ലാ ഭരണകൂടത്തിലെ ഉന്നതോദ്യോഗസ്ഥന്റെ നിര്‍ദേശത്തിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ബിജെപി എം പി വരുണ്‍ ഗാന്ധിയും ഉദ്യോഗസ്ഥനെതിെേര രംഗത്തുവന്നു.
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും ബിജെപി മേധാവി ഓം പ്രകാശ് ധന്‍കറും മറ്റ് മുതിര്‍ന്ന ബിജെപി നേതാക്കളും പങ്കെടുത്ത യോഗം നടക്കുന്ന ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്കു നേരെ നടത്തിയ പോലിസ് ലാത്തിച്ചാര്‍ജില്‍ പത്തോളം പേര്‍ക്ക് പരിക്കുണ്ട്. മാര്‍ച്ചിനിടയില്‍ ഗതാഗതം തടസ്സപ്പെടുത്തിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.
പ്രതിഷേക്കാരെ ബാരിക്കേഡുകള്‍ മറികടക്കാന്‍ അനുവദിക്കരുതെന്ന് കര്‍ണാല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആയുഷ് സിന്‍ഹ പോലിസുകാരോട് പറയുന്നത് വീഡിയോയില്‍ ദൃശ്യമാണ്.
''എല്ലാം ലളിതവും വ്യക്തവുമാണ്. ആരായാലും എവിടെനിന്നു വരുന്നവരായാലും ബാരിക്കേഡുകള്‍ മറികടക്കാന്‍ അനുവദിക്കരുത്. എന്തുവിധേനയും തടയണം. നിങ്ങളുടെ ലാത്തി എടുക്കുക മര്‍ദ്ദിക്കുക. അതിന് പ്രത്യേക നിര്‍ദേശമൊന്നും വേണ്ട. അവരെ കഠിനമായി മര്‍ദ്ദിക്കാം. എല്ലാ പ്രതിഷേധക്കാരുടെയും തല തല്ലിയൊടക്കണം- സിന്‍ഹ പോലിസുകാര്‍ക്ക് നിര്‍ദേശം നല്‍കി.
അവസാനം അദ്ദേഹം എന്തെങ്കിലും സംശയം ഉണ്ടോ എന്ന് ചോദിച്ചു. പോലിസുകാര്‍ ഇല്ല എന്ന് കൂട്ടത്തോടെ മറുപടിയും പറഞ്ഞു.
പോലിസ് നടപടിയെക്കുറിച്ച് അറിഞ്ഞ കര്‍ഷകര്‍ മര്‍ദ്ദനമേറ്റവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൂട്ടത്തോടെ നഗരത്തിലെത്തിയിരുന്നു. അതോടെ ഡല്‍ഹി, ഛത്തിസ്ഗഢ് ഭാഗത്തേക്ക് പോകുന്ന ഹൈവേ ഗതാഗതക്കുരുക്കിലാവുകയും ചെയ്തു.
പ്രതിഷേധക്കാര്‍ക്കെതിരേ ചെറിയ തോതില്‍ മാത്രമേ ബലം പ്രയോഗിച്ചിട്ടുള്ളൂ എന്നാണ് പോലിസ് അവകാശപ്പെടുന്നത്.
ചില സ്ഥലങ്ങളില്‍ കല്ലേറുണ്ടായെന്നും ആ സമയത്താണ് നിര്‍ദേശം നല്‍കിയതെന്നുമാണ് ഉദ്യോഗസ്ഥന്‍ നല്‍കിയ വിശദീകരണം.
വീഡിയോ എഡിറ്റ് ചെയ്യപ്പെട്ടതാണെന്ന് വരുണ്‍ ഗാന്ധി ആരോപിച്ചു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും അത്തരമൊരു രാജ്യത്ത് ഇത് നടക്കാന്‍ പാടില്ലെന്നും വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
നിര്‍ദ്ദിഷ്ട മുനിസിപ്പല്‍ തിരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യാായിരുന്നു മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തില്‍ യോഗം വിളിച്ചത്.
മര്‍ദ്ദനത്തില്‍ നിരവധി പേര്‍ക്ക് പരിക്കുണ്ട്.

