129 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയ ഹരിയാന സ്വദേശി പിടിയില്‍

Update: 2020-11-28 12:33 GMT

ന്യൂഡല്‍ഹി: 129 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയ ഹരിയാന സ്വദേശിയെ അറസ്റ്റ് ചെയ്തു. ജിഎസ്ടി ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ജനറല്‍, ഗുരുഗ്രാം സോണ്‍ യൂണിറ്റാണ് അന്വേഷണം നടത്തി നടപടി സ്വീകരിച്ചത്.

ഹരിയാനയിലെ സത്യേന്ദര്‍ ശര്‍മയാണ് നിയമവിരുദ്ധമായി സിഗരറ്റ് നിര്‍മാണ ഫാക്ടറി സ്ഥാപിച്ച് നികുതിവെട്ടിപ്പ് നടത്തിയതെന്ന് ധനമന്ത്രാലയം പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു. നിധി ബ്ലാക്്, ഗോള്‍ഡ് ക്വീന്‍, ഇ-10 എന്നീ മൂന്ന് ബ്രാന്‍ഡുകളാണ് ഇയാള്‍ ഉല്പാദിപ്പിച്ചിരുന്നത്. ഇതിനു പുറമെ പാരിസ്, പൈന്‍, ബ്ലാക്ക് ജാറും, എസ്സെ ലൈറ്റ്‌സ് തുടങ്ങിയ ബ്രാന്‍ഡുകളും ഉല്‍പാദിപ്പിച്ചിരുന്നു. ഇവയെല്ലാം അന്താരാഷ്ട്ട്ര ബ്രാന്‍ഡുകളാണ്.

ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം നടക്കുന്നു.