ചണ്ഡിഗഢ്: കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് ഹരിയാന സംസ്ഥാന അടിസ്ഥാനത്തിലുള്ള ലോക്ക് ഡൗണ്‍ ജൂണ്‍ 28വരെ നീട്ടി. കൊവിഡ് വ്യാപനവും പോസിറ്റിവിറ്റി നിരക്കും കുറയുന്നുണ്ടെങ്കിലും മുന്‍കരുതലെന്ന നിലയിലാണ് ലോക്ക് ഡൗണ്‍ നീട്ടിയതെന്ന് ഹരിയാന ദുരന്ത നിരവാരണ അഥോറിറ്റി ഉത്തരവില്‍ പറയുന്നു.
നേരത്തെ ജൂണ്‍ 21 വരെയാണ് ഹരിയാനയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്.
എല്ലാ തലം വ്യാപാരസ്ഥാനപങ്ങലും രാവിലെ 9 മുതല്‍ രാത്രി 8 വരെ തുറക്കാന്‍ അനുവദിക്കും. മാളുകള്‍ക്കും പത്തുമണി മുതല്‍ തുറക്കാന്‍ അനുമതിയുണ്ട്.
ബാറുകള്‍, ഹോട്ടലുകള്‍ എന്നിവ 50 ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കാം.
വിവാഹം തടങ്ങിയ ചടങ്ങുകളില്‍ 50 പേരില്‍ കൂടുതല്‍ പാടില്ല.
കോര്‍പറേറ്റ് ഓഫിസുകള്‍, വ്യവസായസ്ഥാപനങ്ങള്‍ എന്നിവയ്ക്കും കൊവിഡ് മാനദണ്ഡപ്രകാരം പ്രവര്‍ത്തിക്കാം.
ഹരിയാനയില്‍ ഇന്ന് 170 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്, 33 പേര്‍ മരിച്ചു.
ആകെ രോഗബാധിതര്‍ 7,67,217. ആകെ മരണം 9,216. സജീവ രോഗികള്‍ 2,677.