ഹരിദാസ് വധം:പ്രതിയായ ബിജെപി പ്രവര്‍ത്തകന്റെ വീട്ടു വരാന്തയില്‍ റീത്ത്;ആക്രമണ സന്ദേശമെന്ന് പോലിസ്

ഹരിദാസ് വധക്കേസിലെ മൂന്നാം പ്രതിയാണ് സുമേഷ്.ഇയാളാണ് ഹരിദാസന്റെ റൂട്ട് മനസിലാക്കി കൊലയാളി സംഘത്തിനെ അറിയിച്ചത്

Update: 2022-04-26 09:34 GMT

കണ്ണൂര്‍:പുന്നോല്‍ ഹരിദാസ് വധക്കേസ് പ്രതിയായ ബിജെപി പ്രവര്‍ത്തകന്‍ സുമേഷിന്റെ വീട്ടു വരാന്തയില്‍ നിന്ന് റീത്ത് കണ്ടെത്തി.ഇന്നലെ അര്‍ധ രാത്രിയിലാണ് വീടിന്റെ വരാന്തയില്‍ റീത്തും ചന്ദനത്തിരികളും വെച്ചത്.പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.പ്രദേശത്ത് മറ്റൊരു ആക്രമണ സാധ്യതയ്ക്കുള്ള സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നാണ് പോലിസിന്റെ വിലയിരുത്തല്‍.

വീടിന്റെ മുന്‍ ഭാഗത്തും,പിന്‍ഭാഗത്തുമാണ് റീത്തുകള്‍ കണ്ടെത്തിയത്.ആരാണ് റീത്ത് കൊണ്ടുവച്ചതെന്ന് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പ്രദേശത്ത് കൂടുതല്‍ സംഘര്‍ഷങ്ങളും ആക്രമണങ്ങളും ഉണ്ടാകാനുള്ള സാധ്യത മുന്നില്‍കണ്ട് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനുള്ള നിര്‍ദേശം ജില്ലാ പോലിസ് മേധാവി നല്‍കിയിട്ടുണ്ട്.

ഹരിദാസ് വധക്കേസിലെ മൂന്നാം പ്രതിയാണ് സുമേഷ്.ഇയാളാണ് ഹരിദാസന്റെ റൂട്ട് മനസിലാക്കി കൊലയാളി സംഘത്തിനെ അറിയിച്ചത്. ഇയാളെ പിന്നീട് പോലിസ് അറസ്റ്റ് ചെയ്തിരുന്നു.നിലവില്‍ സുമേഷ് ജയിലിലാണ്.

Tags:    

Similar News