കൈത്തറി തൊഴിലാളികൾക്ക് സാമ്പത്തിക സഹായ പദ്ധതിക്ക് അപേക്ഷിക്കാം

Update: 2021-02-05 02:39 GMT

തിരുവനന്തപുരം: കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അംഗങ്ങളില്‍ നിന്ന് 2019-20, 2020-21 വര്‍ഷങ്ങളിലെ സാമ്പത്തിക സഹായ പദ്ധതി ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. വര്‍ഷം ചുരുങ്ങിയത് 100 ദിവസം ജോലി ചെയ്തതും മിനിമം കൂലി ലഭിക്കാത്തതുമായ അംഗങ്ങള്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹത. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സ്വയം തൊഴിലാളികള്‍ക്കും ഹാന്‍വീവില്‍ ജോലി ചെയ്യുന്നവര്‍ക്കും സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കുമാണ് ആനുകൂല്യം നല്‍കുന്നത്.

സൗജന്യ അപേക്ഷാ ഫോമും വിശദാംശങ്ങളും ബോര്‍ഡിന്റെ കണ്ണൂരിലെ ഹെഡ് ഓഫീസിലും കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലാ ഓഫിസുകളിലും ലഭിക്കും.

അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം 28നകം അതത് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസര്‍ക്ക് നല്‍കണം. കണ്ണൂര്‍, കാസര്‍കോട്, വയനാട്: 04972702995, 9387743190. കോഴിക്കോട്, മലപ്പുറം, പാലക്കാട്: 0496298479, 9747567564. എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം: 04842374935, 9446451942. തിരുവനന്തപുരം, കൊല്ലം: 04972331958, 9995091541