ഹംപിയിലെ കല്‍ത്തൂണുകള്‍ തകര്‍ത്ത സംഭവം: മൂന്നുപേര്‍ പിടിയില്‍

Update: 2019-02-03 17:59 GMT

ബംഗളുരു: ലോക പൈതൃകപ്പട്ടികയില്‍ ഇടം നേടിയ ഹംപിയിലെ കല്‍ത്തൂണുകള്‍ തകര്‍ത്ത സംഭവത്തില്‍ പോലിസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഇവര്‍ കല്‍ത്തൂണുകള്‍ തകര്‍ക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരും പിടിയിലായത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, ഹംപിയിലെ സംരക്ഷിത മേഖലയ്ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ രംഗത്ത് വന്നിട്ടുണ്ട്. അടുത്തിടെ ന്യൂയോര്‍ക്ക് ടൈംസ് തയ്യാറാക്കിയ ലോകത്ത് തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയില്‍ രണ്ടാമതായി ഇടംനേടിയത് ഹംപിയായിരുന്നു.