തിരുവനന്തപുരം: ജംഇയ്യത്തുല്‍ മന്നാനിയ്യീന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ക്കല ജാമിഅ മന്നാനിയ്യായില്‍ ഹജ്ജ് യാത്രയയപ്പും നവീകരിച്ച കിച്ചണ്‍ ഉദ്ഘാടനവും നടന്നു. ഹജ്ജ് യാത്രയയപ്പ് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു.
ശൈഖുനാ അതിരാംപട്ടണം കെ ടി മുഹമ്മദ് കുട്ടി ഹസ്റത്ത് ദുആ നിര്‍വഹിച്ചു.
മുന്‍ കേരള ഹജ്ജ് കമ്മിറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് നൂറുല്‍ ഉലമാ കെ പി അബൂബക്കര്‍ ഹസ്റത്ത്, വി എ ഷംസുദ്ദീന് മൗലവി, അഹ്മദ് മൗലവി, പാങ്ങോട് ഖമറുദ്ദീന് മൗലവി,പുലിപ്പാറ സുലൈമാന്‍ മൗലവി, അബ്ദുറഹ്മാന് മൗലവി, കെ.എച്ച് മുഹമ്മദ് മൗലവി, ഷംസുദ്ദീന് മന്നാനി ചക്കമല എന്നിവര്‍ പ്രഭാഷണം നടത്തി.
ജംഇയ്യത്തുല്‍ മന്നാനിയ്യീന്റെ ആഭിമുഖ്യത്തില്‍ മന്നാനിയ്യായില്‍ നവീകരിച്ച കിച്ചണ്‍ സമുച്ചയം തോന്നയ്ക്കല്‍ നാസര്‍ സാഹിബ് ഉദ്ഘാടനം ചെയ്തു. അഞ്ചല്‍ അബ്ദുറഹ്മാന് മന്നാനി, ബാദുഷ മന്നാനി വട്ടപറമ്പ്, നാസിമുദ്ദീന് മന്നാനി വേങ്ങോട്, ഷഹീറുദ്ദീന്‍ മന്നാനി ചടയമംഗലം, ഹാഫിള് ഇര്‍ഷാദ് മന്നാനി ചിറ്റൂമൂല, ഷംസുദ്ദീന് മന്നാനി ഇലവുപാലം, കാരാളി ഇ.കെ സുലൈമാന്‍ ദാരിമി, സഫീര്‍ഖാന്‍ മന്നാനി പനവൂര്‍, അന്‍ഷാദ് മന്നാനി മണനാക്ക്, പി.എ സലീം മന്നാനി മൈനാഗപ്പള്ളി, അഹ്മദ് മന്നാനി കല്ലൂര്‍, താജുദ്ദീന് മന്നാനി മുള്ളിക്കാട് എന്നിവര്‍ സംസാരിച്ചു.
ഈ വര്‍ഷത്തെ ഹജ്ജ് കര്മ്മത്തിന് യാത്ര തിരിക്കുന്ന അബ്ദുല്‍ അഹദ് മന്നാനി വെട്ടൂര്‍, സിദ്ധീഖ് മന്നാനി തൊളിക്കോട് എന്നിവര്‍ മറുപടി പ്രസംഗം നിര്‍വഹിച്ചു.