കണ്ണൂരിൽ ഹജ്ജ് ക്യാംപ് സംഘാടകസമിതി ഓഫിസ് തുറന്നു

Update: 2024-05-22 09:04 GMT

മട്ടന്നൂര്‍: കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് തീർഥാടനവുമായി ബന്ധപ്പെട്ട് തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി സംഘാടക സമിതി ഓഫിസ് കെ കെ ശൈലജ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ കണ്ണൂര്‍ റോഡിലെ റാറാവീസ് ബില്‍ഡിങിലാണ് സംഘാടക സമിതി ഓഫിസ് ഒരുക്കിയത്.

പിടി എ റഹീം എംഎൽഎ അധ്യക്ഷനായി. ഹജ്ജ് കമ്മിറ്റി അംഗം പി പി മുഹമ്മദ് റാഫി റിപ്പോർട്ട് അവതരണം നടത്തി. ഹജ്ജ് കമ്മിറ്റി അംഗം പി.. ടി അക്ബർ, നഗരസഭ ചെയർമാൻ എൻ ഷാജിത്ത്, കീഴല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ, ആമിന മാളിയേക്കൽ, അസ് ലം തങ്ങൾ അൽ മശ്ഹൂർ, സുരേഷ് മാവില, അൻസാരി തില്ലങ്കേരി, താജുദ്ദീൻ മട്ടന്നൂർ, എ കെ അബ്ദുൽ ബാഖി, അബ്ദുല്ലക്കുട്ടി ബാഫഖി, വി കെ ഗിരിജൻ, അഡ്വ. എ ജെ ജോസഫ്, ജയ്സൺ ജീരകശ്ശേരി, ഒ വി ജാഫർ, നിസാർ അതിരകം, സി കെ സുബൈർ ഹാജി, എം സി കെ അബ്ദുൽ ഗഫൂർ സംബന്ധിച്ചു. ജൂണ്‍ ഒന്നിന് പുലർച്ചെയാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ആദ്യ വിമാനം പുറപ്പെടുന്നത്.

Tags:    

Similar News