ഹജ്ജ് 2022: ഉയര്‍ന്ന പ്രായ പരിധി ഒഴിവാക്കി; 70 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പ്രത്യേക സംവരണം

Update: 2021-12-14 16:51 GMT

കോഴിക്കോട്: അടുത്ത വര്‍ഷത്തെ (2022) ഹജ്ജിന് അപേക്ഷിക്കുന്നതിന് നേരത്തെ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന പ്രായ പരിധി 65 വയസ്സ് എന്ന നിബന്ധന ഒഴിവാക്കിയതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അറിയിച്ചു.

2022 മെയ് 31ന് 70 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് (1952 മെയ് 31നോ അതിനു മുമ്പോ ജനിച്ചവര്‍) ഹജ്ജ് പോളിസി പ്രകാരമുള്ള പ്രത്യേക സംവരണം ഏര്‍പ്പെടുത്തിയും കേന്ദ്ര ഹജ്ജ് കമ്മിറ്റി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

ഇതു പ്രകാരം 65 വയസ്സ് കഴിഞ്ഞവര്‍ക്കും, 70 വയസു മുതലുള്ളവര്‍ക്കും റിസര്‍വ് കാറ്റഗറിയില്‍ പ്രത്യേക നിബന്ധനകള്‍ക്കു വിധേയമായും ഹജ്ജിനു അപേക്ഷിക്കാവുന്നതാണ്. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നത്തിയത് കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വര്‍ഷവും ഹജ്ജ് യാത്ര മുടങ്ങിയവര്‍ക്ക് പ്രയോജമാവും.

വയസ്സ് നിയന്ത്രണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു. വിവരങ്ങള്‍ക്കു സംസ്ഥാന ഹജ് കമ്മിറ്റി ഓഫിസുമായും ഹജ് കമ്മിറ്റിയുടെ െ്രെടനര്‍മാരുമായും ബന്ധപ്പെടാവുന്നതാണ്.

Tags: