കൊവിഡ് ബാധിച്ച് വളയം സ്വദേശി ഹഫര്‍ അല്‍ ബാത്തിനില്‍ മരിച്ചു

Update: 2020-11-17 13:31 GMT

ഹഫര്‍ അല്‍ ബാത്തിന്‍: കൊവിഡ് ബാധിച്ച് കോഴിക്കോട് നാദാപുരം വളയം കുഴിക്കണ്ടിയില്‍ സുകുമാരന്റെ മകന്‍ സുധീഷ് (32)ഹഫര്‍ അല്‍ ബാത്തിനില്‍ മരിച്ചു. കഴിഞ്ഞ രണ്ടാഴ്ച്ചയായി കിങ് ഖാലിദ് ജനറല്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു.

കഴിഞ്ഞ 7വര്‍ഷമായി ഹഫറില്‍ ഇന്റീരിയര്‍ ഡിസൈന്‍ ജോലി ചെയ്തു വരികയായിരുന്നു. എട്ടു മാസം മുമ്പാണ് അവസാനം നാട്ടില്‍ പോയി വന്നത്.

കിങ് ഖാലിദ് ജനറല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇവിടെ സംസ്‌കരിക്കുന്നതിന് നിയമനടപടികള്‍ക്ക് സഹായം നല്‍കുന്നതിന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ നൗഷാദ് കൊല്ലം, ഷിനുഖാന്‍ പന്തളം എന്നിവര്‍ രംഗത്തുണ്ട്.

മാതാവ്: ശാന്ത, ഭാര്യ: സൂര്യ. സഹോദരന്‍ സുജേഷ്.