ഗ്യാന്‍വാപി കേസ്: റിവിഷന്‍ ഹരജിയുമായി മസ്ജിദ് കമ്മിറ്റി

Update: 2022-09-15 07:11 GMT

അലഹബാദ്: ഗ്യാന്‍വാപി മസ്ജിദ് കേസില്‍ അലഹബാദ് ഹൈക്കോടതിയില്‍ റിവിഷന്‍ ഹരജി നല്‍കുമെന്ന് അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് (എഐഎം)മാനേജ്‌മെന്റ് കമ്മിറ്റി. തിങ്കളാഴ്ചത്തെ കോടതി ഉത്തരവ് വിശദമായി പരിശോധിച്ച ശേഷമാവും റിവിഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യേണ്ട സമയം തീരുമാനിക്കുന്നതെന്ന്് എഐഎം ജോയിന്റ് സെക്രട്ടറി എസ് എം യാസിന്‍ പറഞ്ഞു.

ആരാധനാലയ(പ്രത്യേക വ്യവസ്ഥകള്‍) നിയമം, 1991, വഖഫ് നിയമം 1995, യുപി ശ്രീ കാശി വിശ്വനാഥ ക്ഷേത്ര നിയമം 1983 എന്നിവ പ്രകാരം കേസ് മുന്നോട്ടു പോകുന്നതിന് തടസ്സമില്ലെന്ന വാദമായിരിക്കും കോടതിയില്‍ ചോദ്യം ചെയ്യുകയെന്ന് കമ്മിറ്റി അഭിഭാഷകന്‍ മെറാജുദ്ദീന്‍ സിദ്ദിഖി പറഞ്ഞു.

ഗ്യാന്‍വാപി മസ്ജിദ് ശൃംഗാര്‍ ഗൗരി കേസിലെ വനിതാ വാദിയായ രേഖാ പഥക്, കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച വാരാണസി ജില്ലാ ജഡ്ജിയാണ് കേസ് കേള്‍ക്കുക.

Tags:    

Similar News