ഗുജറാത്ത്: 'അപകടകരമായ വസ്തുക്കളു'മായി സഞ്ചരിച്ച കപ്പല്‍ റവന്യൂ ഇന്റലിജന്‍സ് പിടിച്ചെടുത്തു
ഗാന്ധിനഗര്‍: ഗുജറാത്തിലെ ആഴക്കടലില്‍ 'അപകടകരമായ വസ്തുക്കളു'മായി സഞ്ചരിച്ചിരുന്ന ചരക്ക് കപ്പല്‍ റവന്യൂ ഇന്റലിജന്‍സ് പിടിച്ചെടുത്തു. കസ്റ്റംസിന്റെ സഹായത്തോടെയാണ് കപ്പല്‍ പിടിച്ചെടുത്തത്. കറാച്ചിയില്‍ നിന്ന് ചൈനയിലേക്കാണ് കപ്പല്‍ പോയിരുന്നതെന്നാണ് വിവരം. പുറംകടലില്‍ നിന്ന് കപ്പല്‍ മുന്ദ്ര തുറമുഖത്തേക്ക് നീക്കിയിട്ടുണ്ട്.
കപ്പലില്‍ റേഡിയോ ആക്റ്റീവ് മൂലകങ്ങളാണെന്നാണ് കരുതുന്നത്. കൂടുതല്‍ പരിശോധനക്കായാണ് മുന്ദ്ര തുറമുഖത്തെത്തിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. പാകിസ്താനിലെ കറാച്ചിയില്‍നിന്ന് ചൈനയിലെ ഷാങ്ഹായിലേക്കായിരുന്നു കപ്പലിന്റെ യാത്ര.
സമാനമായ ഏതാനും കണ്ടെയ്‌നറുകള്‍ നവംബര്‍ 18ന് ഡിആര്‍ഐ പിടിച്ചെടുത്തിരുന്നു. അതില്‍ റേഡിയോ ആക്റ്റീവ് മൂലകങ്ങളാണ് ഉണ്ടായിരുന്നത്.