ഗാന്ധിനഗര്‍: ഗുജറാത്തിലെ സൂറത്തില്‍ വസ്ത്ര നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചൊണ് ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.18 അഗ്‌നിശമനസേനാ യൂണിറ്റുകളും ചേര്‍ന്നാണ് തീയണക്കുവാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.