ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി രാജിവച്ചു

Update: 2021-09-11 10:04 GMT

ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി തികച്ചും അപ്രതീക്ഷിതമായ നീക്കത്തിലൂടെ രാജിവച്ചു. അല്‍പ്പസമയം മുന്‍പാണ് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചത്. രാജിയുടെ കാരണം വ്യക്തമല്ല. കൊവിഡ് നിയന്ത്രിക്കുന്നതിലുണ്ടായ വീഴ്ച വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനെ തുടര്‍ന്ന് ബിജെപി ദേശീയ നേതൃത്വം രാജി ആവശ്യപ്പെട്ടിരുന്നതായും സൂചനയുണ്ട്.


ഗുജറാത്തില്‍ അടുത്ത വര്‍ഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കവെയാണ് തീവ്രഹിന്ദുത്വ നിലപാടുകാരന്‍ കൂടിയായ വിജയ് രൂപാനി രാജി സമര്‍പ്പിച്ചത്.




Tags: