തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ ദേഹാസ്വാസ്ഥ്യം; ഗുജറാത്ത് മുഖ്യമന്ത്രി വേദിയില്‍ കുഴഞ്ഞുവീണു

Update: 2021-02-15 01:40 GMT

വഡോദര: തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ ദേഹാസ്വാസ്ഥ്യം അനുപവപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വേദിയില്‍ കുഴഞ്ഞുവീണു. വഡോദരയിലെ നിസാംപുരയിലായിരുന്നു സംഭവം. രൂപാനിക്ക് വേദിയില്‍വച്ചു തന്നെ പ്രഥമശുശ്രൂഷ നല്‍കി.

പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടെ രൂപാനി കുഴഞ്ഞുവീഴുകയായിരുന്നു. ഉടസനെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ വീഴാതെ താങ്ങി. ഉടനെ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം ആകാശമാര്‍ഗം അഹമ്മദാബാദിലെ ആശുപത്രിയില്‍ എത്തിച്ചു. രൂപാനിയുടെ ആരോഗ്യം കഴിഞ്ഞ രണ്ട് ദിവസമായി മോശമായിരുന്നു. എന്നാല്‍ ശനിയാഴ്ച ജാംനഗറിലും ഞായറാഴ്ച വഡോദരയിലും നടന്ന പൊതുയോഗങ്ങള്‍ അദ്ദേഹം റദ്ദാക്കിയിരുന്നില്ല. കുറഞ്ഞ രക്ത സമ്മര്‍ദവും, പ്രമേഹവുമാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലിവല്‍ വിജയ് രൂപാണിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു