പോലിസുകാരുടെ യൂണിഫോമില്‍ കാമറ ഘടിപ്പിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി

Update: 2021-01-22 14:54 GMT

ഗാന്ധിനഗര്‍: സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിനു മുകളിലുള്ള എല്ലാ പോലിസുകാരുടെയും യൂണിഫോമില്‍ കാമറ ഘടിപ്പിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി. കാമറ കണ്‍ട്രോള്‍ റൂമിലുള്ള കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കും. പൊതുജനങ്ങളുമായുള്ള പോലിസ് ഉദ്യോഗസ്ഥരുടെ ബന്ധം നിരീക്ഷിക്കാനുളള നടപടിയെന്നാണ് വിശദീകരണം. അമേരിക്ക മുതലായ പല വികസിത രാജ്യങ്ങളിലും ഇത്തരം കാമറകള്‍ ഘടിപ്പിക്കുന്ന പതിവുണ്ട്.

കാമറകള്‍ പോലിസുകാരുടെ യൂണിഫോമിലാണ് ഘടിപ്പിക്കുക. അതില്‍ നിന്ന് ലൈവ് സ്ട്രീമിങ് നടത്തി കണ്‍ട്രോള്‍ റൂമില്‍ ശേഖരിക്കും.

തുടക്കത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരും ട്രാഫിക് വിഭാഗത്തിലെ ഇന്‍സ്‌പെക്ടര്‍മാര്‍ക്കുമാണ് കാമറ നല്‍കുന്നത്.

''കാമറ വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നുണ്ട്. പോലിസുകാര്‍ പൊതുജനങ്ങളുടെ സംരക്ഷകരാണ്. അവര്‍ നിരപരാധികളെ ഒരിക്കലും മുറിപ്പെടുത്തുകയില്ല''- അദ്ദേഹം പറഞ്ഞു.

''ഇതുവഴി പോലിസുകാരുടെ പൊതുജനങ്ങളുമായുള്ള ബന്ധം നിരീക്ഷിക്കാന്‍ സാധിക്കും''- റുപാനി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News