ഗുജറാത്തിലെ ഗംഭീര പാലം തകര്‍ന്നുവീണ അപകടം; മരിച്ചവരുടെ എണ്ണം 13ആയി

Update: 2025-07-10 08:10 GMT

വഡോദര: ഗുജറാത്തിലെ ഗംഭീര പാലം തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി. ആറ് പേര്‍ക്ക് പരിക്കു പറ്റിയതായാണ് ഒടുവില്‍ ലഭിച്ച വിവരം.ജൂലൈ ഒമ്പതിന് രാവിലെയാണ് ഗുജറാത്തിലെ വഡോദര ജില്ലയിലെ നാല് പതിറ്റാണ്ട് പഴക്കമുള്ള ഗംഭീര എന്നറിയപ്പെടുന്ന പാദ്ര പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണത്.

നാലു പതിറ്റാണ്ട് പഴക്കമുള്ള പാലമാണ് തകര്‍ന്നുവീണത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ സാങ്കേതിക വിദഗ്ധരെ നിയോഗിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ നിധിയില്‍ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

Tags: